11:00am 13 November 2026
NEWS
അംബേദ്കർ സ്ക്വയർ കാമ്പയിൻ
13/11/2026  10:27 AM IST
nila
അംബേദ്കർ സ്ക്വയർ കാമ്പയിൻ

ചെങ്ങന്നൂർ :  തെരഞ്ഞെടുപ് നടപടി ക്രമങ്ങളെല്ലാം അട്ടിമറിച്ചതായും വോട്ടർപട്ടികയിൽ ക്രമക്കേടു നടത്തിയതായും 
തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി
ഭരണകക്ഷി ക്കു വേണ്ടി പ്രവർത്തിച്ചതായും റിപ്പോർട്ടേഴ്‌സ് കളക്ടീവ് നടത്തിയ പഠനത്തിൽ തെളിഞ്ഞതിനാൽ
 ഭരണഘടനാ ധാർമ്മികത ഉയർത്തിപ്പിടിച്ചു കൊണ്ട്
ലോകസഭ പിരിച്ചു വിടണമെന്നും കേന്ദ്ര സർക്കാരിനെ പുറത്താക്കണമെന്നും  പാണ്ടനാട്ട് KDP സംഘടിപ്പിച്ച അംബേദ്കർ സ്ക്വയർ കാമ്പയിനിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സംയുക്തമായി  ആവശ്യപ്പെട്ടു. 
467 നിയമ സഭാ മണ്ഡലങ്ങളും  61 ലോകസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ് കമ്മീഷൻ്റെ തന്നെ കണക്കുകൾ പ്രകാരം 51 ലോക സഭാമണ്ഡലങ്ങളിൽ വോട്ടു വിവരങ്ങൾ തെറ്റോ സൂചനയോ നല്കുന്നില്ല. അട്ടിമറിയിലൂടെ നേടി ലോകസഭാ തെരഞ്ഞെടുപ്പ് വിജയിക്കാൻ ഭരണകക്ഷിക്കൊപ്പം  യെ തെ ഫലം സംശയത്തിൻ്റെ നിഴലിലാണെന്നും റിപ്പോർട്ടേഴ്സ് കളക്ടീവ് പഠനങ്ങൾ തെളിയിക്കുന്നതായും പാണ്ടനാട് മിത്രമഠത്ത് നടന്ന കാമ്പയിൻ  ഉത്ഘാടനം ചെയ്തു കൊണ്ട്  
കെ ഡി പി
 പ്രസീഡിയം മെമ്പർ ശശി പന്തളം പറഞ്ഞു.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാർ ഗൂഡാലോചനയാണ് ബി ജെ പി
 യും  കേന്ദ്ര സർക്കാരും നടത്തുന്നത് ഈ നീക്കങ്ങൾക്ക് ഒത്തുചേർന്ന് പ്രവർത്തിക്കുകയാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും,രാഷ്ട്രീയ പാർട്ടികളും യുവാക്കളും മഹാഭൂരിപക്ഷം ജനങ്ങളും ഒരുഭാഗത്തും മറുഭാഗത്ത്  ബി ജെ പി
യുമായി നടക്കുന്ന പോരാട്ടമായി ജനാധിപത്യ പ്രക്ഷോഭം വികസിച്ചത് രാഷ്രീയ മാറ്റമാണെന്ന്  ഇന്ത്യ കണ്ട ഏറ്റവും മോശം തരഞ്ഞെടുപ്പ കമ്മീഷണറായ ഗ്യാനേഷ്‌കുമാർ കേരളത്തിൽ അഴിമതി കേസിൽ പ്രതിയാണെന്നിരിക്കെ കമ്മീഷണറായി നിയമിച്ചത് തന്നെ തെറ്റായ സന്ദേശമാണെന്നും പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു.
തെരഞ്ഞെ
ടുപ്പ് അട്ടിമറിച്ച ഗ്യാനേഷ്‌കുമാറിനെ പുറത്താക്കുകയും ജനാധിപത്യം സംരക്ഷിക്കുകയും വരെ ദേശീയ പ്രക്ഷോഭങ്ങൾക്കൊപ്പം നിലകൊളളുമെന്നും  ഇന്ത്യയിൽ രാഷ്ട്രീയ ഐക്യപ്പെടലുകൾ അനിവാര്യമാണെന്നും അംബേദ്കർ സ്‌ക്വയർ അഭിപ്രായപ്പെട്ടു.
കെ ഡി പി
സംസ്ഥാന ജനറൽ സെക്രട്ടറി സിബീഷ് ചെറുവല്ലൂർ, സംസ്ഥാന സെക്രട്ടറി ബിജു ഇലഞ്ഞിമേൽ,
ബ്ളോക്ക് മെമ്പർ കെ ബി
യശോധരൻ , ജില്ലാ പഞ്ചായത്തംഗം
ജി
 കൃഷ്ണകുമാർ ,
ബാബു കളത്ര ,
ഈപ്പൻ കെ ഫിലിപ്പ് ,
ജോജി പിന്ദ്രംകോട് ,
രജു കുമാർ ആയിക്കാടൻ,രമേശ് ശ്രീധർ,വിനോദ് മുറിയായിക്കര,സജു കുമാർ പാണ്ടനാട്, ശോഭാ പ്രമോദ്,വിജി ഇലഞ്ഞിമേൽ, ശ്രീകുമാർ, അജി ബുധനൂർ,നവാസ്,ബിനു കുഞ്ഞച്ചൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img